കേളകം: കണ്ണൂരിൽ നിന്ന്, മലയോര കുടിയേറ്റ കർഷക ഭൂമിയിൽ ഇന്ന് പലരും സിനിമാലോകത്ത് ചെത്തിയടിച്ചു നടക്കുന്നുണ്ട്. എന്നാൽ അവരിൽ ആദ്യമെത്തിയ ഒരാൾ സിനിമ ലോകത്ത് വന്ന കഥയാണ് ഇവിടെ ചുരുക്കി പറയുന്നത്. സംവിധായകനും കഥാ തിരക്കഥാകൃത്തും നടനും സിനിമയുടെ എല്ലാമെല്ലാമായ ശ്രീനിവാസനിലാണ് കഥ തുടങ്ങുന്നത്.
തന്റെ സുഹൃത്തുക്കളെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റി വിടുന്ന ഒരു സ്വഭാവമുള്ള ഒരാളാണ് നടൻ ശ്രീനിവാസൻ. തലശ്ശേരിക്കാരനായ ശ്രീനിവാസന്റെ നാടായ കണ്ണൂർ ജില്ലയിലേക്ക് വർഷങ്ങൾക്കു മുമ്പ് പെരുമ്പാവൂരിൽ നിന്നും ഒരു കുടുംബം താമസം മാറി വന്നു. തലശ്ശേരിയിൽ എത്തിയ പരമേശ്വരന്റെയും അമ്മുവിന്റെയും 10 മക്കളിൽ രണ്ടാമനായിരുന്നു പവിത്രൻ. കേളകത്തായിരുന്നു ആ കുടുംബം താമസിച്ചിരുന്നത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികത്തിൽ പവിത്രനും സംഘവും ഒരു പരിപാടി അവതരിപ്പിച്ചു. അതിൽ പെൺവേഷമായിരുന്നു പവിത്രൻ ചെയ്തത്. പിന്നെ തുടർച്ചയായി വേദികളിൽ പവിത്രൻ എത്തിക്കൊണ്ടിരുന്നു. എന്നാൽ കലയും പഠിത്തവുമായി മുന്നോട്ടു പോകുമ്പോൾ ജീവിത സാഹചര്യങ്ങളിൽ തിരിച്ചടിയായി
പ്രീഡിഗ്രി വെച്ച് പഠനം നിർത്തേണ്ടതായി വന്നു . പവിത്രൻ അങ്ങനെ നിരാശനായി നിൽക്കുമ്പോഴാണ് സുഹൃത്തായ ശ്രീനിവാസൻ പവിത്രനോട് ചില കാര്യങ്ങൾ പറയുന്നത്. മദ്രാസിലെ ഫിലിം സ്കൂൾ സ്കൂളിൽ ചേർന്ന് സിനിമ പഠിക്കുവാൻ ശ്രീനിവാസൻ പവിത്രനോട് പറഞ്ഞു .തന്റെ കൂട്ടുകാരന്റെ സിനിമയോടുള്ള സ്നേഹം മനസ്സിലാക്കിയാണ് ശ്രീനിവാസൻ അങ്ങനെ ഒരു നിർദ്ദേശം വെച്ചത് .അതിനുവേണ്ടിയുള്ള എല്ലാ സഹായങ്ങളും ശ്രീനിവാസൻ ചെയ്തു .അങ്ങനെ രണ്ടു വർഷം പവിത്രൻ മദ്രാസ് ഫിലിം സ്കൂളിൽ ചേർന്ന് സിനിമ പഠിച്ചു .
ശ്രീനിവാസൻ, സംവിധായകൻ പ്രിയദർശൻ തുടങ്ങിയവരോടുള്ള സൗഹൃദം പവിത്രനെ അധികം വൈകാതെ സിനിമയിലേക്ക് എത്തിച്ചു. തുടക്കകാലത്ത് ചെറിയ വേഷങ്ങളാണ് ലഭിച്ചത് എങ്കിലും തനിക്ക് കിട്ടിയ വേഷങ്ങളിൽ സംതൃപ്തനായി അത് മികച്ചതാക്കാൻ പവിത്രൻ ശ്രമിച്ചു . ഹലോ മദ്രാസ് ഗേൾ, കിങ്ങിണി കൊമ്പ്, ഒന്നും മിണ്ടാത്ത ഭാര്യ, പാവം പൂർണിമ , എങ്ങനെയുണ്ട് ആശാനെ തുടങ്ങി തുടക്കകാലത്ത് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ പവിത്രൻ എത്തി .
ശ്രീനിവാസൻ തിരക്കഥ എഴുതി പ്രിയദർശൻ സംവിധാനം ചെയ്ത അരം പ്ലസ് അരം കിന്നരം സിനിമയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു പവിത്രന്റെ . പ്രിയദർശൻ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട് സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു . രാഷ്ട്രീയക്കാരനായ സുധാകരൻ എന്ന വില്ലൻ കഥാപാത്രം പവിത്രൻ മികച്ചതാക്കി. നായകനായി എത്തിയ മോഹൻലാൽ കഥാപാത്രത്തിന്റെ സഹോദരി ദീപയുടെ ഭർത്താവായിട്ടാണ് ആ സിനിമയിൽ അഭിനയിച്ചത് . പവിത്രനെ തേടി പിന്നീടെത്തിയ വേഷങ്ങളിൽ ഭൂരിഭാഗവും നെഗറ്റീവ് വേഷങ്ങൾ ആയിരുന്നു .
അത്തരം കഥാപാത്രങ്ങളെ പവിത്രൻ മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുകയും ചെയ്തു വന്ദനം, അദ്വൈതം, യാദവം തുടങ്ങിയ സിനിമകളിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു .ദേവാസുരം ,ഹൈവേ ,കമ്മീഷണർ, ഒരു അഭിഭാഷകന്റെ കേസ് ഡയറി ,അനുഭൂതി, കാട്ടിലെത്തടി തേവരുടെ ആന സൈക്കിൾ, ഇതിഹാസ ,സ്റ്റൈൽ ,വികടകുമാരൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു സിനിമ സീരിയൽ രംഗത്ത് ഇപ്പോഴും സജീവമാണ് പവിത്രൻ.
The story of Pavithran, a native of Kelakam, who came to the cinema.